Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Rajagopal

ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കും; കോ​ൽ​ക്ക​ത്ത പോ​ലീ​സ് 'റീ ​വെ​രി​ഫി​ക്കേ​ഷ​ൻ' ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: 'ടെ​ല​ഗ്രാ​ഫ്' പ​ത്ര​ത്തി​ന്‍റെ മു​ൻ എ​ഡി​റ്റ​റും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്‌​പോ​ർ​ട്ട് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ഷേ​ധി​ച്ച സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​യ​തോ​ടെ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കോ​ൽ​ക്ക​ത്ത പാ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സി​ൽ നി​ന്ന് ആ​ർ. രാ​ജ​ഗോ​പാ​ലി​നെ ബ​ന്ധ​പ്പെ​ടു​ക​യും പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്ത​ത്.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കോ​ൽ​ക്ക​ത്ത പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള 'റീ ​വെ​രി​ഫി​ക്കേ​ഷ​ൻ' ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി. റീ ​വെ​രി​ഫി​ക്കേ​ഷ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ലി​ങ്ക് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ല​ഭി​ച്ച​താ​യി ആ​ർ. രാ​ജ​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സ്ഥി​രീ​ക​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രി​ക്കാം ബം​ഗാ​ൾ പോ​ലീ​സും പാ​സ്‌​പോ​ർ​ട്ട് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി, ഇ​തു​വ​രെ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ത​യ്യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2002-ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ രാ​ജ​ഗോ​പാ​ലി​ന്‍റെ​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രേ​ത​നാ​യ പി​താ​വി​ന്‍റെ​യോ പേ​ര് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ലി​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തും ത​ട​ഞ്ഞു​വെ​ച്ച​ത്. എ​ന്നാ​ൽ, ഗാ​ന്ധി​യ​നും മു​ൻ പ്രൊ​ഫ​സ​റും കേ​ര​ള​ത്തി​ലെ ഗാ​ന്ധി സ്മാ​ര​ക നി​ധി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ത​ന്‍റെ പി​താ​വ് 2016-ലാ​ണ് അ​ന്ത​രി​ച്ച​തെ​ന്നും, അ​ദ്ദേ​ഹം എ​ങ്ങ​നെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തെ വ​രു​മെ​ന്നും രാ​ജ​ഗോ​പാ​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രി​ട്ട ഈ ​അ​നാ​ദ​ര​വി​നെ​തി​രെ വി​വി​ധ മാ​ധ്യ​മ സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ശ​ക്ത​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ലും ദീ​പ ദാ​സ് മു​ൻ​ഷി​യും കോ​ൽ​ക്ക​ത്ത​യി​ലെ രാ​ജ​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി നേ​രി​ട്ടാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്. സു​ര​ക്ഷാ ക്ലി​യ​റ​ൻ​സ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യാ​യ എ​സ്ഐ​ആ​റി​ൽ നി​ന്ന് രാ​ജ​ഗോ​പാ​ലി​ന്‍റെ പേ​ര് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന ത​ല​ത്തി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്.

 

Latest News

Corehub Up